SignIn
Kerala Kaumudi Online
Thursday, 19 February 2026 4.54 AM IST

ചർച്ചകൾ സജീവമാക്കി പാർട്ടികൾ, അസാം തിര: പ്രിയങ്ക ഇന്ന് ഗുവാഹത്തിയിൽ

Increase Font Size Decrease Font Size Print Page
e

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ അസാമിൽ ചർച്ചകൾ സജീവമാക്കി പാർട്ടികൾ. തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ചർച്ച ചെയ്യാൻ രണ്ടു ദിവസത്തെ സന്ദർശനത്തിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറിയും എം.പിയുമായ പ്രിയങ്കാ ഗാന്ധി ഇന്ന് അസാമിലെത്തും. അസാം സ്ഥാനാർത്ഥികളെ നിർണയിക്കാനുള്ള സ്‌ക്രീനിംഗ് കമ്മിറ്റി അദ്ധ്യക്ഷയാണ് പ്രിയങ്ക. അസാം പി.സി.സി ആസ്ഥാനമായ രാജീവ് ഭവനിൽ ബ്ലോക്ക്, ജില്ലാ, പി.സി.സി ഭാരവാഹികളെയും മുന്നണി നേതാക്കളെയും സെല്ലുകൾ, വകുപ്പുകൾ എന്നിവയിലെ അംഗങ്ങളെയും കാണും. പൊതു പ്രചാരണ പരിപാടികളും തീരുമാനിക്കും. ചർച്ചകൾക്ക് മുൻപ് പ്രിയങ്ക നിലാചൽ കുന്നിലെ കാമാഖ്യ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തും. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നവീൻ ഇന്നലെ അസാമിലെത്തി.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY