
ഉത്തരേന്ത്യയിലെ ക്രിമിനൽ സംഘങ്ങളുമായി ബന്ധം
വിവരം നൽകുന്നവർക്ക് അരലക്ഷം പ്രഖ്യാപിച്ചിരുന്നു
ന്യൂഡൽഹി: ഉത്തരേന്ത്യയിലെ ക്രിമിനൽ സംഘങ്ങൾക്ക് അടക്കം തോക്കുകൾ എത്തിച്ചുനൽകുന്ന ആയുധക്കടത്ത് സംഘത്തിലെ പ്രധാനി ഡൽഹിയിൽ പിടിയിൽ. 52കാരനായ ഉത്തർപ്രദേശ് ഷാംലി സ്വദേശി മുഹമ്മദ് ഇസ്റാറിനെയാണ് ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്‌തത്. കൊലപാതകം, കവർച്ച, ആയുധക്കടത്ത് തുടങ്ങിയ കുറ്റങ്ങൾ ഉൾക്കൊള്ളുന്ന നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളിയാണ്. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ കൊടും ക്രിമിനലുകളുടെ സഹായിയാണ്. 2024 മുതൽ ഒളിവിലാണ്. മുഹമ്മദ് ഇസ്റാറിനെ കുറിച്ചു വിവരം നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിൽ മാത്രം ആറു ക്രിമിനൽ കേസുകൾ ഇസ്റാറിന്റെ പേരിലുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഡൽഹി അതിർത്തിയിൽ നിന്ന് പ്രതിയെ വലയിലാക്കിയത്. ഇയാളുടെ പക്കൽ നിന്ന് പിസ്റ്റളും കണ്ടെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |