ന്യൂഡൽഹി :കൊവിഡ് വാക്സിൻ വിതരണത്തിൽ ചരിത്ര നേട്ടവുമായി ഇന്ത്യ. ഒറ്റ ദിവസം കൊണ്ട് രണ്ട് കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. മോദിയുടെ ജന്മദിനമായ ഇന്നലെ രാജ്യത്തൊട്ടാകെ രണ്ടു കോടി പേർക്ക് കൊവിഡ് വാക്സിൻ നൽകാൻ വിപുലമായ പരിപാടികൾ കേന്ദ്രസർക്കാർ തയ്യാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഒാരോ മിനിറ്റിലും 42,000 ഡോസ് വാക്സിൻ വിതരണം ചെയ്തതായി ആർ.എസ്. ശർമ്മ ട്വിറ്ററിൽ കുറിച്ചു.
ഇതോടെ രാജ്യത്ത് കൊവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 78 കോടി കടന്നു. ആദ്യഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 59.17 കോടിയാണ്. രണ്ട് ഡോസ് വാക്സിൻ എടുത്തവർ 19.51 കോടിയാണ്.
34,403 പേർ കൂടി കൊവിഡ്
രാജ്യത്ത് ഇന്നലെ 34,403 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ മൂന്നിൽ രണ്ടും കേരളത്തിലാണ്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 3,39,056 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്നലെ 320 പേരാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |