ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഓഫീസുകളിൽ കൊവിഡിനെ തുടർന്ന് നിറുത്തിവച്ച ബയോ മെട്രിക് ഹാജർ സംവിധാനം നവം. എട്ടുമുതൽ തിരിച്ചുവരുന്നു. എല്ലാ വിഭാഗങ്ങളിലുമുള്ള ജീവനക്കാർക്ക് ബയോമെട്രിക് ഹാജർ സംവിധാനം നടപ്പിലാക്കും. ബയോമെട്രിക് ഉപകരണത്തിന് സമീപം വച്ച സാനിറ്റൈസർ ഉപയോഗിച്ച് ജീവനക്കാർ ഹാജർ രേഖപ്പെടുത്തുന്നതിന് മുൻപും ശേഷവും കൈകൾ വൃത്തിയാക്കണം. ഉപകരണത്തിൽ കൈകൾ സ്പർശിക്കുന്ന ഭാഗം ഇടയ്ക്കിടെ തുടച്ചു വൃത്തിയാക്കാൻ ഏർപ്പാടുണ്ടാക്കണം. ആൾക്കൂട്ടം ഒഴിവാക്കാൻ ആവശ്യമെങ്കിൽ കൂടുതൽ ഉപകരണങ്ങൾ സജ്ജമാക്കണം. കേന്ദ്ര സർക്കാർ ഓഫീസുകളിൽ യോഗങ്ങളും മറ്റും വീഡിയോ കോൺഫറൻസ് വഴി തുടരും. ജീവനക്കാർ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |