കൊച്ചി: പെട്രോൾ, ഡീസൽ വില കുതിക്കുന്നതിനൊപ്പം വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ വിലയും കുത്തനെ കൂട്ടി പൊതുമേഖലാ ഇന്ധനവിതരണ കമ്പനികളുടെ പിടിച്ചുപറി. 19 കിലോഗ്രാം സിലിണ്ടറൊന്നിന് ഒറ്റയടിക്ക് 266 രൂപയാണ് ഇന്നലെ കൂട്ടിയത്. കൊച്ചിയിൽ വില 1,994 രൂപയായി. തിരുവനന്തപുരത്ത് 2,011, കോഴിക്കോട്ട് 2020.5 രൂപ. അതേസമയം, വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വില കൂട്ടിയിട്ടില്ല.
തിരുവനന്തപുരത്ത് പെട്രോളിന് ഇന്നലെ 48 പൈസ വർദ്ധിച്ച് വില 112.07 രൂപയായി. 50 പൈസ വർദ്ധിച്ച് 105.85 രൂപയാണ് ഡീസലിന്. ആറു ദിവസത്തിനിടെ പെട്രോളിന് കൂട്ടിയത് 2.23 രൂപ; ഡീസലിന് 2.34 രൂപയും
672.5 രൂപ
വാണിജ്യ സിലിണ്ടറിന് ഈ വർഷം ഇതുവരെ കൊച്ചിയിൽ കൂടിയത്
210 രൂപ
വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് കൊച്ചിയിൽ ഇക്കൊല്ലം കൂടിയത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |