മീററ്റ്: ഒമിക്രോൺ ഭീതിയ്ക്കിടെ യു.പിയിലെ മീററ്റിൽ വിദേശരാജ്യങ്ങളിൽ നിന്നെത്തിയ 13 യാത്രക്കാരെ കാണാതായി. വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ പരിശോധനയിലാണ് ഇത് തിരിച്ചറിഞ്ഞത്.
ഇവർ തെറ്റായ മേൽവിലാസവും ഫോൺ നമ്പറുമാണ് അധികൃതർക്ക് നൽകിയത്. ഇവരെ കണ്ടെത്താനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. വിദേശത്ത് നിന്നെത്തിയ
297 യാത്രക്കാരിൽ ഏഴ് പേർ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയവരാണെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ബംഗളൂരുവിലും വിദേശത്തുനിന്നെത്തിയ 10 യാത്രക്കാരെ കാണാതായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |