ന്യൂഡൽഹി: ഒാപ്പൺ പ്ളാറ്റ്ഫോം ആയ ജിറ്റ്ഹബ്ബിലെ ബുള്ളി ഭായ് എന്ന ആപ്ളിക്കേഷൻ വഴി മുസ്ളീം വനിതകളെ അധിക്ഷേപിച്ചതിൽ അന്വേഷണം തുടങ്ങി. ആപ്ളിക്കേഷൻ ഉപയോഗിച്ച ആളുടെ അക്കൗണ്ട് കേന്ദ്ര ഐടി മന്ത്രാലയം ബ്ളോക്ക് ചെയ്തിരുന്നു.
സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് മുസ്ളീം വനിതകളുടെ ചിത്രങ്ങൾ സമ്മതമോ അറിവോ കൂടാതെ ശേഖരിച്ച് ഓപ്പൺ പ്ളാറ്റ്ഫോമിൽ ഒാൺലൈൻ ലേലമെന്ന പേരിൽ അപ്ലോഡ് ചെയ്യുകയായിരുന്നു. ഒരുമാദ്ധ്യമ പ്രവർത്തക മുംബയ് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ ശിവസേനാ എംപി പ്രിയങ്ക ചതുർവേദി അടക്കം രംഗത്തെത്തി. തുടർന്നാണ് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് ഇടപെട്ട് അക്കൗണ്ട് ബ്ളോക്ക് ചെയ്യാൻ ജിറ്റ്ഹബ്ബിന് നിർദ്ദേശം നൽകിയത്. കഴിഞ്ഞ വർഷം സുള്ളിഡീൽസ് എന്ന ആപ്പ് വഴി മുസ്ളീം വനിതകളെ അധിക്ഷേപിച്ചത് വിവാദമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |