ന്യൂഡൽഹി: തിരുവനന്തപുരം എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശി തരൂരിനെ വിദേശകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനായി നിർദ്ദേശിച്ച് സ്‌പീക്കർ ഓം ബിർളയ്‌ക്ക് പാർട്ടി കത്ത് നൽകി. കോൺഗ്രസിന് അനുവദിച്ച വിദ്യാഭ്യാസ കമ്മിറ്റിയിൽ മുതിർന്ന നേതാവ് ദിഗ്‌വിജയ സിംഗ്, കാർഷിക പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി, ഗ്രാമവികസനത്തിനുള്ള കമ്മിറ്റിയിൽ കോരാപുട്ട് എം.പി സപ്തഗിരി ഉലക എന്നിവർ അദ്ധ്യക്ഷൻമാരാകും. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അദ്ധ്യക്ഷനായി കോൺഗ്രസ് എം.പി കെ.സി വേണുഗോപാലിനെ നേരത്തെ നിയമിച്ചിരുന്നു.
ശശി തരൂർ രണ്ടാം തവണയാണ് വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയെ നയിക്കുന്നത്. 2014-2019 കാലത്തും ഇതേ കമ്മിറ്റിയിൽ അദ്ധ്യക്ഷനായിരുന്നു. കഴിഞ്ഞ ലോക്‌സഭയിൽ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസർ കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം വഹിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രാലയങ്ങളുമായി ഇടപെടുകയും പാർലമെന്റിൽ അവതരിപ്പിച്ച ബഡ്‌ജറ്റ് വിഹിതങ്ങളും ബില്ലുകളും സൂക്ഷ്മമായി പരിശോധിക്കുകയുമാണ് കമ്മിറ്റികളുടെ പ്രധാന ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |