ചെന്നൈ: ഐ.പി.എസ് ഉദ്യോഗസ്ഥനായ അച്ഛനെ മേക്കപ്പ് ചെയ്ത് സുന്ദരനാക്കി മാറ്റുന്ന കുസൃതിക്കുരുന്നിന്റെ വീഡിയോയ്ക്ക് പുറകെയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ. തമിഴ്നാട് പൊലീസ് ഡിപ്പാർട്ട്മെന്റിലെ ഐ.പി.എസ് ഓഫീസർ ഡോ.വിജയ്കുമാറും മകൾ നിലയുമാണ് വീഡിയോയിലുള്ളത്. മകൾക്ക് അച്ഛൻ ഐ.പി.എസ് ആണെന്ന ഭാവമൊന്നുമില്ല. അപ്പാ തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്ന് നിലക്കുട്ടി ഉറക്കെ പറയും. വിജയ്കുമാർ തന്നെയാണ് ഈ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. വിജയ്കുമാർ നിലയുടെ മുന്നിൽ മേക്കപ്പിനായി അനുസരണയോടെ ഇരിക്കുകയാണ്. കൈയ്യിൽ ലിപ്സ്റ്റിക്കുമായി മേക്കപ്പ് ആർട്ടിസ്റ്റിന്റെ ഗമയിലാണ് നില. പിന്നീട്, അവൾ അച്ഛന്റെ ചുണ്ടുകളിൽ ലിപ്സ്റ്റിക് പുരട്ടുന്നു.
അച്ഛൻ ഒരു പാവയെപ്പോലെയാണെന്നാണ് മകൾ പറയുന്നത്. പിന്നെ അച്ഛനെ വീണ്ടും കൂടുതൽ മേക്കപ്പ് ചെയ്യുകയാണ്. അച്ഛനെ സുന്ദരനാക്കാനാണ് താൻ അങ്ങനെ ചെയ്യുന്നതെന്നാണ് നില പറയുന്നത്.
വീഡിയോ ലൈക്കുകളും കമന്റുകളും കൊണ്ട് നിറയുകയാണ്.
പെൺമക്കൾ / കുട്ടികൾ എല്ലാ സന്തോഷവും നൽകുന്നു. എന്റെ മകൾ നിലയ്ക്കൊപ്പം എന്നു കുറിച്ചുകൊണ്ടാണ് വിജയ്കുമാർ വീഡിയോ പങ്കുവെച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |