ലക്നൗ: സമാജ്വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് മെയിൻപുരിയിലെ കർഹാലിൽ നിന്ന് മത്സരിച്ചേക്കും. ഫെബ്രുവരി 20നാണ് തിരഞ്ഞെടുപ്പ്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
സമാജ്വാദി പാർട്ടിയുടെ സിറ്റിംഗ് സീറ്റായ കർഹാലിൽ സൊബ്രാൻ സിംഗ് യാദവാണ് നിലവിലെ എം.എൽ.എ. അതേസമയം, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഗോരഖ്പൂരിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് മത്സരിക്കും. സ്വന്തമായി രൂപീകരിച്ച ആസാദ് സമാജ് പാർട്ടിയെ പ്രതിനിധീകരിച്ചാണ് ആസാദ് മത്സരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |