ന്യൂഡൽഹി: കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട അന്തിമ വിജ്ഞാപനം ജൂണിൽ തന്നെ പുറപ്പെടുവിക്കാൻ ശ്രമിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭുപേന്ദ്ര യാദവ് പറഞ്ഞു. വിജ്ഞാപനം ഇറക്കാൻ മന്ത്രാലയത്തെ സഹായിക്കുന്നതിന് പ്രത്യേക കമ്മറ്റിയെ നിയോഗിക്കുമെന്നും മന്ത്രി ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെ അറിയിച്ചു. കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും വന്ന നിരവധി ഭേദഗതി നിർദ്ദേശങ്ങൾ പരിശോധിച്ച് യുക്തമായ തീരുമാനമെടുത്ത് ജൂണിൽ തന്നെ അന്തിമവിഞ്ജാപനമിറക്കാനാണ് കമ്മറ്റിയെ നിയോഗിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |