ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും, പെൻഷൻകാരുടെ ക്ഷേമ ആനുകൂല്യവും മൂന്ന് ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. അടിസ്ഥാന ശമ്പളത്തിന്റെ 31 ശതമാനമായ ഡി.എ ജനുവരി 2022ന്റെ മുൻകൂർ പ്രാബല്യത്തോടെ 34 ശതമാനമായാണ് വർദ്ധിപ്പിക്കുന്നത്.
ഏഴാം കേന്ദ്ര ശമ്പള കമ്മിഷൻ ശുപാർശ അനുസരിച്ചുള്ള വർദ്ധന പൊതു ഖജനാവിന് 9,544.50 കോടിയുടെ ബാദ്ധ്യതയുണ്ടാക്കും. 47.68 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68.62 ലക്ഷം പെൻഷൻകാർക്കും പ്രയോജനപ്പെടും. കൊവിഡ് കാല നിയന്ത്രണങ്ങൾക്കു ശേഷം 2021 ജൂലായ് ഒന്നിന് മൂന്നു ശതമാനം ഡി.എ വർദ്ധന വരുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |