ന്യൂഡൽഹി:ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഡാലോചന കേസിൽ ജാമ്യം നിഷേധിച്ച പ്രത്യേക കോടതി ഉത്തരവിനെതിരെ ജെ.എൻ.യു വിദ്യാർത്ഥി ഷർജീൽ ഇമാം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഷർജിൽ ഇമാമിന്റെ അപ്പീൽ ജസ്റ്റിസ് സിദ്ധാർത്ഥ് മൃദുൽ, ജസ്റ്റിസ് രജനീഷ് ഭട്നാഗർ എന്നിവരടങ്ങി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ഹർജിക്കാരനെതിരെ തൃപ്തികരമായ തെളിവുകളൊന്നും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ഒരു തരത്തിലുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് അന്വേഷണ ഏജൻസി ഷർജിൽ ഇമാമിനെ അറസ്റ്റ് ചെയ്തതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |