ഭോപ്പാൽ: കൃഷ്ണമൃഗത്തെ വേട്ടയാടിയവരുടെ വെടിയേറ്റ് മദ്ധ്യപ്രദേശിൽ മൂന്ന് പൊലീസുകാർ കൊല്ലപ്പെട്ടു. ഗുണ ജില്ലയിലെ വനത്തിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. വനത്തിൽ തെരച്ചിൽ നടത്തുകയായിരുന്ന പൊലീസുകാർക്ക് നേരെ ബൈക്കിലെത്തിയ സംഘം വെടിയുതിർക്കുകകായിരുന്നുവെന്ന് ഗുണ പൊലീസ് സൂപ്രണ്ട് രാജീവ് മിശ്ര പറഞ്ഞു. സബ് ഇൻസ്പെക്ടർ രാജ്കുമാർ ജാദവ്, ഹെഡ് കോൺസ്റ്റബിൾ സന്ത്കുമാർ മീണ, കോൺസ്റ്റബിൾ നീരജ് ബാർഗവ് എന്നിവരാണ് മരിച്ചത്. വേട്ടസംഘത്തിന് നേരെ പൊലീസ് തിരിച്ച് വെടിവച്ചെങ്കിലും ഇവർ രക്ഷപ്പെട്ടു. പൊലീസ് വാഹനത്തിന്റെ ഡ്രൈവർക്ക് വെടിവയ്പിൽ പരിക്കേറ്റു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. വനത്തിനുള്ളിൽ വേട്ടക്കാർ ക്യാമ്പ് ചെയ്യുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം സംഭവ സ്ഥലത്തെത്തിയത്. വനമേഖലയിൽ നിന്ന് നിരവധി കൃഷ്ണമൃഗങ്ങളുടെ ശരീരഭാഗങ്ങളും കണ്ടെടുത്തു. പൊലീസ് ഉദ്യോഗസ്ഥരുടെ മരണത്തിൽ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അനുശോചിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |