ന്യൂഡൽഹി: കൊവിഡ് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നതിനാൽ നാഷണൽ ഹെറാൾഡ് കേസിൽ ഇന്ന് ഹാജരാകാൻ കഴിയില്ലെന്നും മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നുമുള്ള കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ ആവശ്യം ഇ.ഡി അംഗീകരിച്ചു. കൊവിഡിന് പിന്നാലെ ശ്വാസകോശത്തിൽ അണുബാധയുണ്ടായെന്നും തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ ഡോക്ടർമാർ വീട്ടിൽ വിശ്രമിക്കാൻ നിർദ്ദേശിച്ചിരിക്കുകയാണെന്നും സോണിയ ഇ.ഡിയെ അറിയിച്ചു. ചോദ്യം ചെയ്യൽ ഏതാനും ആഴ്ചകൾ നീട്ടി വയ്ക്കണമെന്നാണ് ആവശ്യപ്പെട്ടതെന്ന് എ.ഐ.സി.സി കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ജയ്റാം രമേശ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |