ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കണമെന്ന് ലോക്സഭയിലെ 16 ശിവസേന എം.പിമാർ ആവശ്യപ്പെട്ടു. രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ നിലപാട് ചർച്ച ചെയ്യാൻ അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ വിളിച്ച യോഗത്തിലാണ് എം.പിമാർ മുർമുവിന് പിന്തുണ പ്രഖ്യാപിച്ചത്. വനിതാ ആദിവാസി നേതാവായ മുർമുവിന് വോട്ടു ചെയ്യണമെന്ന് യോഗത്തിനെത്തിയ 16 എം.പിമാരും ആവശ്യപ്പെട്ടതായി ശിവസേനാ എം.പി ഗജാനനൻ കൃതികർ അറിയിച്ചു. ഉദ്ധവ് രണ്ടു ദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ശിവസേനയ്ക്ക് മഹാരാഷ്ട്രയിൽനിന്ന് ലോക്സഭയിൽ 19ഉം രാജ്യസഭയിൽ മൂന്ന് എം.പിമാരുമാണുള്ളത്. ദാദ്ര നാഗർ ഹവേലിയിൽ നിന്നുള്ള ഒരു ലോക്സഭാംഗവും പാർട്ടിക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |