ന്യൂഡൽഹി: മുതിർന്ന പൗരന്മാർക്കും കായികതാരങ്ങൾക്കും നൽകിയിരുന്ന യാത്രാഇളവ് പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക് സഭയിൽ എം.പിമാരായ ആന്റോ ആന്റണിയെയും എ.എം. ആരിഫിനെയും അറിയിച്ചു. എല്ലാ ക്ളാസുകളിലും യാത്രാ നിരക്ക് വളരെ കുറവാണ്. മുതിർന്ന പൗരന്മാർക്ക് അടക്കം ഇളവു നൽകുമ്പോൾ യാത്ര ചെലവിന്റെ 50 ശതമാനം റെയിൽവേയാണ് വഹിക്കുന്നത്. കൊവിഡ് കാലത്ത് വരുമാനം കുറഞ്ഞതിനാൽ ഇളവുകൾ നൽകുന്നത് റെയിൽവേയുടെ സാമ്പത്തിക ആരോഗ്യത്തെ ബാധിക്കും. അതേസമയം, ഭിന്നശേഷക്കാർക്കും പതിനൊന്നു തരം രോഗികൾക്കും, വിദ്യാർത്ഥികൾക്കും യാത്രാ ഇളവ് നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |