ന്യൂഡൽഹി: കോൺഗ്രസിനെ ശക്തമാക്കാൻ ആന്തരികമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് കഴിഞ്ഞദിവസം ഹിമാചൽ പ്രദേശ് സ്റ്റിയറിംഗ് കമ്മിറ്റിയിൽ നിന്ന് രാജിവച്ച മുതിർന്ന നേതാവ് ആനന്ദ് ശർമ്മ പറഞ്ഞു.
എ ഗ്രൂപ്പോ ബി ഗ്രൂപ്പോ ഉള്ളതുകൊണ്ട് കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ കഴിയില്ല. കോൺഗ്രസിന് സമഗ്രവും കൂട്ടായതുമായ ചിന്തയും സമീപനവും ആവശ്യമാണ്. വിഭാഗീതയ പാടില്ല. നെഹ്റു-ഗാന്ധി കുടുംബം പാർട്ടിയുടെ അവിഭാജ്യ ഘടകമായി നിലകൊള്ളേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ ആജീവനാന്ത കോൺഗ്രസുകാരനാണെന്നും പാർട്ടിയുടെ വിജയത്തിനായി ആവശ്യമുള്ളിടത്തെല്ലാം പ്രചാരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |