SignIn
Kerala Kaumudi Online
Thursday, 19 September 2024 8.49 AM IST

വിമാനത്തിലെ പുകവലി ബോബി കടാരിയയ്ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

Increase Font Size Decrease Font Size Print Page
bobby-kataria

ന്യൂഡൽഹി: വിമാനത്തിൽ പുകവലിച്ച ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ബോബി കടാരിയ എന്ന ബൽവന്ത് കടാരിയയ്ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സ്‌പൈസ് ജെറ്റ് വിമാനത്തിലെ സീറ്റിൽ ഇരുന്ന് പുകവലിക്കുന്ന വീഡിയോ ചിത്രീകരിച്ചതിനെ തുടർന്ന് കടാരിയയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് കടാരിയ ഒളിവിൽ പോയി. ഇദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നാലെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

2022 ജനുവരി 21ന് ഡൽഹിലേക്കുള്ള യാത്രയ്ക്കിടെ സ്പൈസ് ജെറ്റിന്റെ എസ്.ജി 706 നമ്പർ വിമാനത്തിലിരുന്ന് സിഗരറ്റ് വലിച്ച് അതിന്റെ ദൃശ്യങ്ങൾ പകർത്തിയ ശേഷം തന്റെ സാമൂഹ മാദ്ധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ്‌ ചെയ്യുകയായിരുന്നു ബോബി കടാരിയ. ഇത് വൈറലായതിനെ തുടർന്ന് സ്‌പൈസ് ജെറ്റ് മാനേജർ ജസ്ബീർ സിംഗ് ഡൽഹി പൊലീസിൽ പരാതി നൽകി. കടാരിയയ്ക്ക് 15 ദിവസത്തേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഡെറാഡൂണിൽ വാഹന ഗതാഗതം തടസപ്പെടുത്തി മദ്യപിച്ചതിന് കടാരിയയുടെ പേരിൽ ഡെറാഡൂൺ പൊലീസ് മറ്റൊരു കേസുമെടുത്തിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, BOBBY KATARIA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.