ന്യൂഡൽഹി: ഇന്ത്യയുടെ വിൻഡ് മാൻ എന്നറിയപ്പെടുന്ന സുസ്ലോൺ എനർജി സ്ഥാപകനും സി.എം.ഡിയുമായ തുൾസി താംതി (64) അന്തരിച്ചു. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പൂനെയിലെ വീട്ടിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അഹമ്മദാബാദിൽ കമ്പനിയുമായി ബന്ധപ്പെട്ടു നടന്ന ചർച്ചകൾക്കു ശേഷം തുൾസി താംതി പ്രസ് മീറ്റിൽ പങ്കെടുത്തിരുന്നു.
1995ൽ കാറ്രാടി യന്ത്ര നിർമ്മാണ കമ്പനിയായ സുസ്ലോൺ സ്ഥാപിച്ചു. ഇതോടെ ഇന്ത്യയിൽ കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന വിപ്ലവാത്മക വ്യവസായത്തിന് തുൾസി താംതി തുടക്കമിട്ടു. തുൾസി താംതിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |