ഗാന്ധിനഗർ : ഗുിജറാത്തിലെ മോർബിയിൽ മച്ഛു നദിക്ക് കുറുകെയുള്ള തൂക്കുപാലം തകർന്ന് വീണ് 32 പേർ മരിച്ചതായി റിപ്പോർട്ട്. നൂറിലേറെപ്പോർ നദിയിൽ വീണതായാണ് നദിയിൽ വീണതായി സംശയമുണ്ട്. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം.
സംഭവസമയത്ത് പാലത്തിൽ അഞ്ഞുറിലധികം പേർ ഉണ്ടായിരുന്നതെന്നാണ് വിവരം, അടിയന്തര രക്ഷാപ്രവർത്തനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശം നൽകി വർഷങ്ങൾ പഴക്കമുള്ള പാലം നാലുദിവസം മുമ്പാണ് പുനരുദ്ധരാണത്തിന് ശേഷം ജനങ്ങൾക്ക് തുറന്നുനൽകിയത്. അപകടത്തിൽ ജീവൻനഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് രണ്ടുലക്ഷം രൂപയുടെ ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും നൽകും. ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സംഘവി മോർബിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |