ഇസ്ലാമാബാദ്: ഗാസ സമാധാനകരാറിനെതിരേ തെഹ്‌രീകെ ലബ്ബൈക് പാകിസ്താൻ(ടിഎൽപി)
പാർട്ടി നടത്തിയ പ്രക്ഷോഭത്തിനിടെ കലാപം. കഴിഞ്ഞദിവസം നടന്ന പ്രതിഷേധത്തിനിടെ പഞ്ചാബ് പോലീസ് നടത്തിയ വെടിവെപ്പിൽ 11 പാർട്ടി പ്രവർത്തകർ കൊല്ലപ്പെട്ടതായി ടിഎൽപി നേതാവ് സാദ് റിസ്വി പറഞ്ഞു.
യു.എസിന്റെ ഗാസ സമാധാന കരാറിനെതിരേയാണ് ടിഎൽപി കഴിഞ്ഞദിവസം പ്രതിഷേധം സംഘടിപ്പിച്ചത്. ഗാസയെ വഞ്ചിക്കുന്നതാണെന്നാണ് ഇവരുടെ ആരോപണം.ഇതിനെതിരേ വെള്ളിയാഴ്ച ഇസ്ലാമാബാദിലെ യു.എസ് എംബസിയിലേക്ക് മാർച്ച് നടത്താനും ടി.എൽ.പി നേതൃത്വം ആഹ്വാനംചെയ്തു. എന്നാൽ, ടിഎൽപി നേതാവായ നയീം ഛാത്തയെ പോലീസ് അറസ്റ്റ്‌ചെയ്തതോടെ പ്രതിഷേധം അക്രമാസക്തമായി.ഇതോടെ പോലീസ് ഇവർക്കുനേരേ വെടിവെപ്പ് നടത്തുകയായിരുന്നു.
പ്രതിഷേധത്തെത്തുടർന്ന് മേഖലയിലെ ഗതാഗതം സ്തംഭിച്ചതായാണ് റിപ്പോർട്ട്.നഗരങ്ങളിലെല്ലാം ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി റദ്ദാക്കി.അതേസമയം,പോലീസ് നടപടിക്കെതിരേ ടി.എൽ.പി നേതാവ് സാദ് റിസ്വി രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി.അതിനിടെ, സംഘർഷത്തിന് പിന്നാലെ ടിഎൽപി നേതാവ് സാദ് റിസ്വിയുടെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയെന്നും റിസ്വിയുടെ ഭാര്യയെയും കുട്ടികളെയും മാതാവിനെയും കസ്റ്റഡിയിലെടുത്തെന്നും റിപ്പോർട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |