കൊച്ചി: ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുന്ന 2027ൽ ഇന്ത്യ ഏറ്റവും ഉയർന്ന യുവജനസംഖ്യയുള്ള ജനാധിപത്യ രാജ്യമാകുമെന്ന് ഷിപ്പിംഗ് ഡയറക്ടർ ഒഫ് ജനറൽ ശ്യാം ജഗന്നാഥ് പറഞ്ഞു. നെട്ടൂരിൽ ആരംഭിച്ച എസ്.എച്ച് .എം അക്കാഡമി മാരിടൈം സേഫ്റ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സാമ്പത്തിക രംഗത്തിന്റെ വികാസത്തിൽ മാരിടൈം ചെലുത്തുന്ന സ്വാധീനമേറെയാണെന്നും അദ്ദേഹം പറഞ്ഞു.
ഉഡുപ്പി, മുംബയ്, കൊൽക്കൊത്ത, പോർട്ട്‌ബ്ലെയർ എന്നിവിടങ്ങളിലും എസ്.എച്ച്.എം കൊച്ചിൻ ഷിപ്പ്‌യാർഡുമായി യോജിച്ച് പ്രവർത്തിക്കുന്നു. എസ്.എച്ച്.എം അക്കാഡമിയുടെ പഠനത്തിൽ തിയറിക്ക് പുറമേ പ്രാക്ടിക്കലും ചേർത്താണ് ക്ലാസുകൾ നൽകുന്നതെന്ന് സി.ജി.എം എ. ശിവകുമാർ പറഞ്ഞു. പ്രിൻസിപ്പൽ ഓഫീസർ എം. എം.ഡി.ജെ സെന്തിൽ കുമാർ, എസ്.എച്ച്.എം ഗ്രൂപ്പ് എം.ഡി കൃഷ്ണ വൈകുണ്ഠം, ചെയർമാൻ സൈഫുദ്ദീൻ ഹാജി, ട്രെയിനർ ഹെഡ് പി. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |