ന്യൂഡൽഹി: ലോകത്ത് വീണ്ടും ആശങ്ക ഉയരുന്നു.കൊവിഡിന്റെ പുതിയ വകഭേദങ്ങളായ BA.2.86 ഉം EG.5 ഉം സ്ഥിരീകരിച്ച് ശാസ്ത്രലോകം.ഇവയെ യഥാക്രമം പിറോള എന്നും എറിസ് എന്നുമാണ് അറിയപ്പെടുന്നത്.യു കെ,യു എസ് എന്നിവിടങ്ങളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.
ജനങ്ങളോട് മുൻകരുതലുകൾ എടുക്കാൻ ആരോഗ്യസംഘടനകൾ ആവശ്യപ്പെട്ടിരിക്കുകയാണ്.ഒമിക്രോൺ വകഭേദമായ പിറോള പ്രധാനമായും ചൈന,ഡെൻമാർക്ക്,ഇസ്രായേൽ എന്നിവിടങ്ങളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂലായ് അവസാനത്തോടെയാണ് പുതിയ വകഭേദത്തിന്റെ വ്യാപനം സ്ഥീരീകരിച്ചത്.
മരുന്നുൽപ്പാദക കമ്പനിയായ മൊഡേണ നിർമ്മിച്ച കൊവിഡ് 19 വാക്സിൻ ഊ മാസം പകുതിയോടെ യു എസ് ആശുപത്രികളിൽ എത്തും.കൊവിഡ് വകഭേദമായ എറിസ് അപകടം ഉയർത്തില്ല എന്നാണ് ലോകാരോഗ്യ സംഘടനയുടെ നിഗമനം.മരണം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.ജൂലായിൽ യു കെ യിൽ എഴ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും എറിസ് വകഭേദം കണ്ടെത്തി. അഹമ്മദാബാദിലും വഡോദരയിലും രണ്ട് കേസുകളും കണ്ടെത്തി.
പ്രധാനലക്ഷണങ്ങൾ
തലവേദന
മൂക്കൊലിപ്പ്
ക്ഷീണം
തൊണ്ടവേദന
തുമ്മൽ
50വയസിനുമുകളിൽ പ്രായമുളളവർക്കോ പ്രതിരോധശേഷി കുറവായവർക്കോ പുതിയ വകഭേദം അപകടകരമാണെന്നും നെഞ്ചുവേദന,ശ്വാസതടസം പോലുളള അവസ്ഥകൾ ഉണ്ടായേക്കാമെന്നും ആരോഗ്യ വിദഗ്‌ദർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |