അഹമ്മദാബാദ്: രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാനാപകടത്തിൽ മരണസംഖ്യ ഉയരുന്നു. മെഡിക്കൽ വിദ്യാർത്ഥികൾ താമസിച്ച ഹോസ്റ്റലിന്റെ മേൽക്കൂരയിൽ, തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിന്റെ വാലറ്റത്ത് നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി. മൃതശരീരം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിന്നും മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, അഹമ്മദാബാദ് ക്രൈംബ്രാഞ്ച്, ലോക്കൽ പൊലീസ് എന്നിവയുൾപ്പെടെ ഒന്നിലധികം ഏജൻസികൾ അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരും ദുരന്തം നടന്ന സ്ഥലം അന്നുതന്നെ സന്ദർശിച്ചിരുന്നു.
അപകടസ്ഥലത്ത് നിന്ന് കണ്ടെടുത്ത ശരീരാവശിഷ്ടങ്ങളുടെ ഡിഎൻഎ വിശകലനം മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്ന് അധികൃതർ അറിയിച്ചു. മിക്ക മൃതദേഹങ്ങളും കത്തിക്കരിഞ്ഞ അവസ്ഥയിലായതിനാൽ ഡിഎൻഎ വിശകലനം ചെയ്യാതെ ആരാണെന്ന് തിരിച്ചറിയാൻ കഴിയില്ല. 215 പേരുടെ ബന്ധുക്കൾ ഡിഎൻഎ സാമ്പിളുകൾ ഇതിനകം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |