
അമൃത്സർ: പ്രശസ്ത പഞ്ചാബി ഗായകൻ ഹർമൻ സിദ്ധു വാഹനാപകടത്തിൽ മരിച്ചു. 37 വയസായിരുന്നു, പഞ്ചാബിലെ മൻസ ജില്ലയിൽ വച്ചായിരുന്നു അപകടം. സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങവെ മൻസ- പട്യാല റോഡിൽ ഹർമൻ സിദ്ധു സഞ്ചരിച്ച കാർ ഒരു ട്രക്കിലിടിക്കുകയായിരുന്നു. കൂട്ടിയിടിയിൽ കാർ പൂർണമായും തകർന്നു. ഗായകൻ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചതായാണ് റിപ്പോർട്ട്. ഭാര്യയും ഒറു മകളുമുണ്ട്.
മിസ് പൂജ എന്ന ഗായികയോടൊപ്പം പാടിയ ' പേപ്പർ യാ പ്യാർ' എന്ന ഗാനമാണ് ഹർമൻ സിദ്ധുവിനെ പ്രശസ്തനാക്കിയത്. ഈ ഗാനം നിരവധി അംഗീകാരങ്ങൾ നേടിക്കൊടുത്തു. തുടർന്നും നിരവധി ആൽബങ്ങളിൽ പൂജയുമായി സഹകരിച്ചത് പ്രശസ്തി വർദ്ധിപ്പിച്ചു. കോയി ചക്കർ നയി, ബേ ബേ ബാപ്പു, ഖബ്ബർ ഷേർ, മുൾട്ടാൻ വേഴ്‌സസ് റഷ്യ, എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ആൽബങ്ങളാണ്. 2009ൽ പുറത്തിറങ്ങിയ ലാഡിയ എന്ന ആൽബത്തിലെ പിണ്ഡ്, മേള, പേപ്പർ യാ പ്യാർ, ഖേതി, മൊബൈൽ, പൈ ഗയാ പ്യാർ, സാരി രാത് പർദി, തകേവൻ ജട്ടൻ ദാ, പിൻഡ് എന്നിവയാണ് മറ്റ പ്രശസ്തമായ ഗാനങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |