
ന്യൂഡൽഹി: വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് അധികൃതർ.
ഇന്നലെ ശരാശരി വായു ഗുണനിലവാര സൂചിക 361 ആണ് രേഖപ്പെടുത്തിയത്. നിലവിൽ ഗ്രാപ് -3 (ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ) നിയന്ത്രണങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്. ഇതിനൊപ്പം ഗ്രാപ്-4 നിയന്ത്രണങ്ങൾ കൂടി നടപ്പാക്കാൻ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് സർക്കാരിന് നിർദ്ദേശം നൽകി. എ.ക്യു.ഐ 400 കടക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് ഗ്രാപ്-4 നിയന്ത്രണങ്ങൾ നടപ്പാക്കാൻ നിർദ്ദേശിച്ചത്.
പൊതു, സ്വകാര്യ ഓഫീസുകൾ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കണമെന്നും ബാക്കിയുള്ളവർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണണെന്നും മലിനീകരണ നിയന്ത്രണ ബോർഡ് സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. കേന്ദ്ര സർക്കാർ ഓഫീസുകളിലെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുന്നത് പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെട്ടു.
നവംബർ, ഡിസംബർ മാസങ്ങളിൽ നടത്താൻ തീരുമാനിച്ചിട്ടുള്ള കായിക മത്സരങ്ങൾ മാറ്റിവയ്ക്കാൻ കഴിഞ്ഞ ദിവസം ഡൽഹി സർക്കാർ സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |