
ന്യൂഡൽഹി: ഡൽഹിയിൽ അന്താരാഷ്ട്ര ആയുധക്കടത്ത് സംഘം പടിയിലായി. സംഘത്തിലെ നാല് പേരെ ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 10 വിദേശ നിർമ്മിത തോക്കുകളും 92 വെടിയുണ്ടകളും ഇവരിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. പാകിസ്ഥാന്റെ ഇൻർ-സർവീസസ് ഇന്റലിജൻസുമായി (ഐ.എസ്.ഐ) ബന്ധമുള്ള സംഘമാണ് പിടിയിലായതെന്നും പൊലീസ് പറഞ്ഞു.
തുർക്കിയിലും ചൈനയിലും നിർമ്മിച്ച ആയുധങ്ങൾ പാകിസ്ഥാൻ വഴിയാണ് ഇവർ ഇന്ത്യയിലെത്തിച്ചിരുന്നത്. ഡൽഹിയിലെയും അയൽ സംസ്ഥാനങ്ങളിലെയും ഗുണ്ടാസംഘങ്ങൾക്ക് ഇവർ ആയുധങ്ങൾ വിതരണം ചെയ്തിരുന്നു. സംഘത്തിലെ മറ്റ് അംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് തേടുന്നുണ്ട്.
നവംബർ 10ന് ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലാകെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |