
ശ്രീനഗർ: ഡ്യൂട്ടിക്കിടെ മലയാളി സെെനികന് വീരമൃത്യു. സുബേദാർ സജീഷ് കെ (48) ആണ് വീരമൃത്യു വരിച്ചത്. പട്രോളിംഗിനിടെ ഇദ്ദേഹം സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. ജമ്മുകാശ്മീർ പൂഞ്ചിലെ സുരൻകോട്ടിലാണ് അപകടം നടന്നത്. മലപ്പുറം ചെറുകുന്ന് സ്വദേശിയാണ്.
ഇന്നലെയാണ് അപകടം നടന്നത്. 27 വർഷമായി സെെന്യത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഒരു മാസം മുൻപ് നാട്ടിൽ വന്നിട്ട് തിരിച്ച് പോയതാണ്. ഭൗതിക ശരീരം സെെനിക വിമാനത്തിൽ ശനിയാഴ്ച രാത്രി കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കും. തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. ഞായർ രാവിലെ വീട്ടിലെത്തിക്കും. നാട്ടിൽ പൊതുദർശനം ഉണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |