ചെന്നൈ: തമിഴ്നാട്ടിൽ ദിവസങ്ങളായി പെയ്‌ത കനത്ത മഴയ്ക്ക് ശമനമുണ്ടെങ്കിലും ദുരിതമൊഴിയുന്നില്ല. തെക്കൻ ജില്ലകളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും (എൻ.ഡി.ആർ.എഫ്) രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. പ്രളയ സമാന സാഹചര്യം നിലനിന്ന വൈകുണ്ഡപുരത്ത് രക്ഷാപ്രവർത്തനത്തിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ദുരന്തബാധിത മേഖലകൾ സന്ദർശിച്ചു. ഇന്നും സന്ദർശനം തുടരും. പല ട്രെയിൻ സർവീസും പുനഃസ്ഥാപിക്കാനായില്ല.
അതിനിടെ, പ്രളയ സമയത്തും ഗവർണർ-സർക്കാർ പോര് തുടരുകയാണ്. കേന്ദ്ര- സംസ്ഥാന ഏജൻസികളുടെ രക്ഷാപ്രവർത്തനം അവലോകനം ചെയ്യാൻ ഗവർണർ ആർ.എൻ രവിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തമിഴ്നാട് സർക്കാർ ബഹിഷ്‌രിച്ചു. പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചിട്ടും ആരും പങ്കെടുത്തില്ലെന്നും സംസ്ഥാനം ഗുരുതര സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ ക്രിസ്‌മസ് ആഘോഷം വേണ്ടെന്നു വച്ചെന്നും രാജ്‌ഭവൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |