
ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാരെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് റേഷൻ കാർഡും ആധാർ കാർഡും. ഇവ രണ്ടും ലിങ്ക് ചെയ്യണമെന്ന് മുൻപേ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇപ്പോൾ റേഷൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. സെപ്തംബർ 30വരെയാണ് പുതിയ സമയപരിധി.
ഒരാൾക്ക് ഒന്നിലധികം റേഷൻ കാർഡുകൾ ഉണ്ടെങ്കിൽ തടയാനും അർഹതയുള്ളവർക്ക് അതനുസരിച്ചുള്ള റേഷൻ ലഭിക്കാനും വ്യാജകാർഡുകൾ ഇല്ലാതാക്കാനും വേണ്ടിയാണ് ഈ നടപടി. ഓൺലെെൻ ആയി റേഷൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാൻ കഴിയും.
ഓൺലെെനായി ലിങ്ക് ചെയ്യുന്നത് വിധം
1. സംസ്ഥാന പൊതുവിതരണ സംവിധാനത്തിന്റെ ഔദ്യോഗിക വെെബ്സെെറ്റ് സന്ദർശിക്കുക.
2. ആധാർ കാർഡ് നമ്പർ, റേഷൻ കാർഡ് നമ്പർ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബെെൽ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ അതിൽ നൽകുക.
3. അതിൽ 'തുടരുക' എന്ന് ക്ലിക്ക് ചെയ്യുക.
4. അപ്പോൾ രജിസ്റ്റർ ചെയ്ത മൊബെെൽ നമ്പറിൽ ഒ ടി പി ലഭിക്കും.
5. ഒ ടി പി നൽകി നിങ്ങളുടെ റേഷൻ കാർഡും ആധാറും ലിങ്ക് ചെയ്യുക.
6. ലിങ്കിംഗ് നടപടികൾ പൂർത്തിയായാൽ സന്ദേശം ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |