
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ(എസ്.ബി.ഐ) തിരുവനന്തപുരം സർക്കിളിന്റെ രജത ജൂബിലി ആഘോഷങ്ങൾക്ക് എറണാകുളത്ത് ബാങ്ക് ചെയർമാൻ സി.എസ്. സെട്ടി തിരിതെളിച്ചു. കേരളത്തിന്റെ വികസനത്തിൽ എസ്.ബി.ഐ വഹിച്ച പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം പറഞ്ഞു. ഇടപാടുകാർക്ക് മുൻഗണന നൽകുന്ന സമീപനം വരുംകാലങ്ങളിലും തുടരുമെന്ന് എസ്.ബി.ഐ ചെയർമാൻ കൂട്ടിച്ചേർത്തു. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ സി.എസ്.ആർ പദ്ധതികൾക്കും തുടക്കമായി. കോട്ടയം മെഡിക്കൽ കോളേജ്, തെരഞ്ഞെടുത്ത പ്രൈമറി സ്‌കൂളുകൾ, അംഗനവാടികൾ, അനാഥാലയങ്ങൾ, വനിതാ ഷെൽട്ടർ ഹോമുകൾ, ബേഠി ബചാവോ പദ്ധതിക്ക് കീഴിൽ പെൺകുട്ടികൾക്കായുള്ള സഹായ പദ്ധതികൾ എന്നിവ പ്രഖ്യാപിച്ചു. വിശ്വശാന്തി ഡെവലപ്പ്മെന്റ് ഫൗണ്ടേഷനുമായി സഹകരിച്ച് ആലപ്പുഴ കുട്ടനാട്ടിലെ മൂന്ന് വാർഡുകളിൽ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിക്കും സഹായം നൽകി. തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ കെ. വി ബംഗാർരാജു സന്നിഹിതനായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |