
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രശംസിച്ച് കോൺഗ്രസ് എം.പി. ശശി തരൂർ രംഗത്ത്. രാംനാഥ് ഗോയങ്കാ പ്രസംഗ പരമ്പരയിൽ പ്രധാനമന്ത്രി നടത്തിയ പ്രഭാഷണത്തെ പ്രകീർത്തിച്ചാണ് തരൂരിന്റെ പുതിയ കുറിപ്പ്. മോദിയുടെ പ്രസംഗം ഒരു സാംസ്കാരിക ആഹ്വാനമായും സാമ്പത്തിക നിലപാട് മികച്ചതായും തനിക്ക് അനുഭവപ്പെട്ടെന്ന് ശശി തരൂർ വ്യക്തമാക്കി.
ദേശീയതക്കായുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും അഭിനന്ദനം അർഹിക്കുന്നുവെന്നും തരൂർ കുറിച്ചു. ശശി തരൂരിന്റെ സാന്നിദ്ധ്യത്തിൽ വച്ച് പ്രധാനമന്ത്രി കോൺഗ്രസിനെതിരെ രൂക്ഷവിമർശനമാണ് നടത്തിയത്. മുസ്ലിം ലീഗ് മാവോവാദി കോൺഗ്രസ് എന്ന വിമർശനം മോദി പ്രസംഗത്തിൽ വീണ്ടും ഉയർത്തി കാണിച്ചിരുന്നു. എന്നാൽ തന്റെ പാർട്ടിക്കെതിരെയുള്ള വിമർശനങ്ങൾ വകവയ്ക്കാതെയാണ് തരൂർ മോദിയുടെ പ്രസംഗത്തെ പിന്തുണച്ചത്.
കോൺഗ്രസ് നേതൃത്വത്തിന്റെ അപ്രീതിക്ക് വഴിവച്ച് ഓപ്പറേഷൻ സിന്ദൂർ പ്രതിനിധി സംഘത്തെ നയിക്കാൻ മോദി സർക്കാർ തരൂരിനെ വിദേശത്തേക്ക് അയച്ചത് കോൺഗ്രസും തരൂരും തമ്മിലുള്ള അകലം വർദ്ധിപ്പിച്ചിരുന്നു. രാംനാഥ് ഗോയങ്കാ പ്രഭാഷണത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം കേൾക്കാൻ ചുമയും ജലദോഷവും വകവയ്ക്കാതെ തരൂർ എത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |