
ന്യൂഡൽഹി: ഭാരതത്തെ തിരിച്ചറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഏതൊരാളെയും വ്യക്തിപരമായ ആരാധനാരീതികൾ പരിഗണിക്കാതെ ഹിന്ദുവായി കണക്കാക്കാമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ആർ.എസ്.എസ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി അസാമിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകളുടെ സാംസ്കാരിക തുടർച്ചയിലൂടെ രൂപപ്പെട്ട നാഗരിക സ്വത്വമാണ് ഹിന്ദുമതം. ഭാരതവും ഹിന്ദുവും പര്യായങ്ങളാണ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ട ആവശ്യമില്ല. ബാഹ്യ വ്യാഖ്യാനങ്ങളെ ആശ്രയിക്കാതെ ശാഖ സന്ദർശിച്ച് ആർ.എസ്.എസിനെ മനസിലാക്കണം. ഭാരതത്തെ ഒരു വിശ്വഗുരുവാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ആർ.എസ്.എസ് വ്യക്തികളുടെ സ്വഭാവ നിർമ്മാണത്തിൽ ശ്രദ്ധിക്കുന്നു. നിയമവിരുദ്ധ കുടിയേറ്റത്തെയും മതപരിവർത്തനത്തെയും എതിർക്കണം. സമൂഹ മാദ്ധ്യമങ്ങൾ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |