ന്യൂഡൽഹി: ശിവരാത്രിയും തന്റെ പേരും തമ്മിൽ ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി ശശി തരൂർ എംപി. മഹാശിവരാത്രി ദിനത്തിലാണ് താൻ ജനിച്ചതെന്നും 'ശശി' എന്നത് ശിവന്റെ തലയിൽ കാണുന്ന ചന്ദ്രനാണെന്നും ശശി തരൂർ വ്യക്തമാക്കി.
'ഞാൻ മഹാശിവരാത്രി ദിനത്തിലാണ് ജനിച്ചത്. ശിവന്റെ തലയിലെ ചന്ദ്രക്കലയാണ് ശശി. എന്റെ ജന്മ നക്ഷത്രം ഇന്നാണ്. ഈ ദിവസം എന്റെ കുടുംബത്തിന് വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ ഔദ്യോഗിക ജന്മദിനം മാർച്ച് ഒമ്പതാണ്. രേഖകളിൽ എല്ലാം അതാണ് ഉള്ളത്',- അദ്ദേഹം പറഞ്ഞു.
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും പുകഴ്ത്തി അഭിമുഖത്തിൽ തരൂർ സംസാരിച്ചത് വലിയ ചർച്ചയായിരുന്നു. സങ്കുചിത രാഷ്ട്രീയ ചിന്ത തനിക്കില്ലെന്നാണ് വിവാദത്തിന് പിന്നാലെ ശശി തരൂർ പറഞ്ഞത്. എതിരാളികൾ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണ നൽകണം. ബിജെപിയിലേക്ക് പോകാൻ ആലോചനയില്ലെന്നും തന്റെ വിശ്വാസങ്ങളോട് ചേർന്ന് നിൽക്കുന്ന പാർട്ടിയല്ലെന്നും തരൂർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |