തിരുവനന്തപുരം : കേരള പ്രീമിയർ ചെസ് ലീഗ് ശനി, ഞായർ ദിവസങ്ങളിൽ ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. 14 ജില്ലകളെ പ്രതിനിധീകരിച്ച് 14 ടീമുകളാണ് പങ്കെടുക്കുക. ഒരു ടീമിൽ 25 കളിക്കാരാണുള്ളത്. 20 കളിക്കാർ കേരളത്തിൽനിന്നുള്ളവരും അഞ്ചുപേർ പുറത്തുനിന്നുള്ളവരുമാണ്. ഒന്നാംസ്ഥാനം നേടുന്ന ടീമിന് പത്തുലക്ഷം രൂപ ലഭിക്കും. രണ്ട് , മൂന്ന്, നാല് സ്ഥാനക്കാർക്ക് ഏഴുലക്ഷം, നാലുലക്ഷം, മൂന്നുലക്ഷം എന്നിങ്ങനെയാണ് സമ്മാനത്തുക.
മത്സരം ശനി രാവിലെ 8.30 ന് ആരംഭിക്കും. സെമി ഫൈനലും ഫൈനലും ഞായറാഴ്ച നടക്കും. മത്സരത്തിന്റെ ലൈവ് ടെലികാസ്റ്റിങ് പ്രീമിയർ ചെസ് അക്കാദമി യുട്യൂബ് ചാനലിലൂടെ നടത്തുമെന്നും സിഇഒ രഞ്ജിത് ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |