
അമേരിക്കയിൽ കഷ്ടപ്പെട്ട് ജീവിക്കുന്നൊരാൾ ഇന്ത്യയിൽ വന്ന് താമസമാക്കിയാൽ എങ്ങനെയുണ്ടാകും? അവർക്ക് അടിപൊളി ജീവിതമായിരിക്കും ഇന്ത്യ സമ്മാനിക്കുക. അതിന് കാരണം ഇന്ത്യയിൽ ഡോളറിന്റെ മൂല്യം വളരെ കൂടുതലാണ്. അത് മാത്രമല്ല ചിലവു കുറഞ്ഞ ജീവിതവും ഇന്ത്യയുടെ വ്യത്യസ്തമായ സംസ്കാരവും പല വിദേശികൾക്കും ഇന്ത്യയിൽ താമസമാക്കുന്നതിന് പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.
യുഎസിൽ നിന്നും ഇന്ത്യയിൽ ജീവിതം നയിക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്. നാല് വർഷം മുമ്പ് കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് താമസം മാറിയ ക്രിസ്റ്റൻ ഫിഷർ തന്റെ കുട്ടികൾക്കൊപ്പം ഇന്ത്യയിലെ ജീവിതത്തെക്കുറിച്ചുള്ള അനുഭവങ്ങളാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കു വച്ചിരിക്കുന്നത്.
'എന്റെ ജീവിതം ഏത് ദിശയിലേക്ക് കൊണ്ടുപോകണമെന്ന് എനിക്കറിയാമായിരുന്നു. ഒന്നുകിൽ യുഎസിലെ ഒരു ശരാശരി ജീവിതം, അല്ലെങ്കിൽ കുറച്ചു കൂടി ഗൗരവമായ രീതിയിൽ എന്തെങ്കിലും തിരഞ്ഞെടുക്കണം," ഫിഷർ കുറിച്ചു. നാല് കുട്ടികളുടെ അമ്മയായ ഫിഷർ ഇന്ത്യയിൽ താമസിക്കാനുള്ള തന്റെ തീരുമാനത്തിൽ ഒരിക്കലും ഖേദിക്കുന്നില്ലെന്നും പറയുന്നു.
'കഴിഞ്ഞ നാല് വർഷത്തിനിടയിൽ എന്നെ അത്ഭുതപ്പെടുത്തിയ പല മനുഷ്യരെയും ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്, അതിശയിപ്പിക്കുന്ന സ്ഥലങ്ങൾ കണ്ടു, മികച്ച ഭക്ഷണം കഴിച്ചു, മനസ് എന്നെന്നേക്കുമായി മാറി മറിഞ്ഞുവെന്നു തന്നെ പറയാം," ഫിഷർ പറഞ്ഞു. "ഇന്ത്യയിലെ എന്റെ ജീവിതം എന്നെത്തന്നെ എന്നെന്നേക്കുമായി മാറ്റിമറിച്ചു, ഞാൻ ഒരിക്കലും ഇനി പണ്ടത്തെപോലെയാകില്ല. എല്ലാവർക്കും ഒരു ഒറ്റ ജീവിതമല്ലെയുള്ളു. അത് എങ്ങനെ ജീവിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. ഫിഷർ സാരി ധരിച്ച് മെഹന്തിയിട്ട് ഡൽഹിയിൽ കാറിൽ സഞ്ചരിക്കുന്നതിന്റെയും കുട്ടികളോടൊപ്പം മറ്റ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന്റെ വീഡിയോയും കാണാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |