
കാശ്‌മീർ: അതിർത്തിയിൽ പ്രകോപനം സൃഷ്ടിച്ച് വീണ്ടും പാക് ഡ്രോണുകൾ, രജൗരി സെക്ടറിൽ നിയന്ത്രണ രേഖ.യ്ക്ക് സമീപം ഇന്ന് വൈകിട്ടോടെയാണ് രണ്ട് പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം കണ്ടെത്തിയത്. സൈനിക മേധാവി ഉപേന്ദ്ര ദ്വിവേദി പാകിസ്ഥാന് മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കുള്ളിലാണ് പുതിയ സംഭവം. ദുംഗാല നബ്‌ല മേഖലയിൽ ഡ്രോണുകൾ കണ്ടയുടൻ സൈന്യം അവയ്ക്ക് നേരെ വെടിയുതിർത്ത് തുരത്തുകയായിരുന്നു. നിലവിൽ ഈ പ്രദേശങ്ങളിൽ കനത്ത ജാഗ്രത തുടരുകയാണ്. നിലവിൽ ഈ പ്രദേശങ്ങളിൽ കനത്ത ജാഗ്രത തുടരുകയാണ്. അതിനിടെ കത്വ ജില്ലയിലെ ബില്ലവാർ വനമേഖലയിൽ രണ്ടാംദിവസവും ഏറ്റുമുട്ടൽ തുടരുകയാണ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്.
അതേസമയം പാകിസ്ഥാന്റെ ഭാവിയിലെ ഏത് സാഹസത്തോടും ദൃഢനിശ്ചയത്തോടെ പ്രതികരിക്കാൻ ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. ഭീകര ഭീഷണിയുണ്ടെങ്കിലും അതിർത്തിയിലും ജമ്മുകാശ്മീരിലും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. സജീവമായിരുന്ന പ്രാദേശിക ഭീകരർ ഒറ്റ അക്കത്തിലൊതുങ്ങി. ഭീകരർക്കു വേണ്ടിയുള്ള റിക്രൂട്ട്മെന്റ് ഏതാണ്ട് അവസാനിച്ചു. എങ്കിലും സേന ജാഗ്രത തുടരുകയാണ്.പാക് അതിർത്തിയിലെ എട്ട് ക്യാമ്പുകളിലായി 100-150 ഭീകരർ ഉണ്ടെന്നും കരസേനാ വാർഷികത്തോടനുബന്ധിച്ചുള്ള വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. അതിർത്തിയിൽ കഴിഞ്ഞ ദിവസം പാക് ഡ്രോണുകൾ കണ്ടത് അസ്വീകാര്യമാണെന്നും ആവർത്തിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും കരസേനാ മേധാവി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |