പ്രയാഗ്‌രാജ്: ഇത്തവണത്തെ മഹാ കുംഭമേള വ്യത്യസ്തമായ നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത്തരത്തിൽ ഒന്നാണ് വഴിയോരക്കച്ചവടക്കാരിയായ മോണാലിസ സോഷ്യൽ മീഡിയയിലെ വൈറൽ താരമായത്. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ആരാധകരെ മോണാലിസ സ്വന്തമാക്കി.
പത്ത് ദിവസത്തിനുള്ളിൽ പത്ത് കോടി രൂപ മൊണാലിസ സ്വന്തമാക്കിയെന്ന രീതിയിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു പ്രചരിക്കുന്ന റിപ്പോർട്ടുകൾ സത്യമാണോ? മുത്തും രുദ്രാക്ഷവും കൊണ്ടുള്ള മാല വിറ്റാണ് മൊണാലിസ ഇത്രയും സമ്പന്നയായത് എന്നാണ് സോഷ്യൽ മീഡിയ ആരോപിക്കുന്നത്.
പ്രചരിക്കുന്ന വാർത്തകളെല്ലാം മൊണാലിസ തള്ളിക്കളഞ്ഞു.'ഞാൻ ഇത്രയും പണം സമ്പാദിച്ചെങ്കിൽ, എന്തിനാണ് ഇവിടെ താമസിക്കുന്നത്, എന്തിനാണ് മാലകൾ വിൽക്കുന്നത്?'-എന്നാണ് മൊണാലിസ ചോദിക്കുന്നത്.
മൊണാലിസയുടെ പ്രശസ്തി നല്ലരീതിയിൽ കച്ചവടം നടക്കാൻ കാരണമായിട്ടുണ്ടാകുമെന്നാണ് ആളുകൾ കരുതിയിരിക്കുന്നത്. യഥാർത്ഥത്തിൽ ഈ പ്രശസ്തി കുടുംബത്തിന് വെല്ലുവിളിയാവുകയാണ് ചെയ്തത്. മകളുടെ പെട്ടെന്നുള്ള പ്രശസ്തി ബിസിനസിനെ ബാധിച്ചുവെന്ന് മൊണാലിസയുടെ പിതാവ് പറയുന്നു. മാല വാങ്ങുന്നതിന് പകരം സെൽഫിക്കായിട്ടാണ് പലരും മോണാലിസയെ സമീപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
കച്ചവടം മോശമായതുമൂലം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ 35,000 രൂപ കടം വാങ്ങേണ്ടി വന്നതായി മൊണാലിസ വ്യക്തമാക്കി. കുംഭമേളയ്ക്ക് പോയി തിരിച്ചുവന്നതിന് പിന്നാലെ സുഖമില്ലാതായതായും മൊണാലിസ പറയുന്നു. വീട്ടുകാർ സമ്മതിക്കുകയാണെങ്കിൽ സിനിമയിൽ അഭിനയിക്കുമെന്നും മോണാലിസ കൂട്ടിച്ചേർത്തു.
Nomadic tribal girl Monalisa is being unnecessarily harassed by people in Kumbh Mela, this is dangerous, the government should provide security to this girl. pic.twitter.com/nEEKDpXaGv
— The Dalit Voice (@ambedkariteIND) January 22, 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |