SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.00 PM IST

 വയോധികയ്ക്ക് കൈത്താങ്ങായി ഇൻഫ്ലുവൻസർ, കണ്ണുനനയിച്ച് ദൃശ്യങ്ങൾ

Increase Font Size Decrease Font Size Print Page
old-woman

മുംബയ്: വാർദ്ധക്യസഹജമായ അവശതകൾക്കിടയിലും ഉപജീവനത്തിനായി തെരുവിൽ കാറുകൾ കഴുകി വൃത്തിയാക്കുന്ന വയോധികയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ കണ്ണ് നനയിക്കുന്നത്. മുംബയ് നഗരത്തിൽ നിന്നും ഇൻഫ്ളുവൻസർ ഹുസൈൻ മൻസൂരിയാണ് ഇതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചത്. കാറും മാറ്റും കഴുകി ജീവിക്കാൻ കഷ്ടപ്പെടുന്ന വയോധികയെ കണ്ട ഹുസൈൻ അവരെ സഹായിക്കാൻ വ്യത്യസ്തമായ വഴിയാണ് തിരഞ്ഞെടുത്തത്.


തന്റെ കാറിൽ സ്വന്തമായി ഒരു കറ വരുത്തിയ ശേഷം അത് മാറ്റി തരാമോ എന്ന് അദ്ദേഹം ആ വയോധികയോട് ചോദിക്കുന്നുണ്ട്. ജോലി പൂർത്തിയാക്കിയ ഉടൻ അവരെ തടഞ്ഞുകൊണ്ട് അദ്ദേഹം വലിയൊരു തുക സഹായമായി നൽകി. പണത്തിന് പുറമെ പുതിയൊരു സാരിയും മറ്റ് സമ്മാനങ്ങളും അദ്ദേഹം ആ വയോധികയ്ക്ക് നൽകി.

ആദ്യം നടന്നതെന്താണെന്ന് മനസിലാകാതെ അമ്പരന്നുപോയ വയോധിക, കാര്യം തിരിച്ചറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് വിതുമ്പുകയായിരുന്നു. നന്ദിയോടെയും സ്‌നേഹത്തോടെയും അവർ ഹുസൈനെ ചേർത്തുപിടിച്ചു. ഇരുവരും പരസ്പരം കെട്ടിപ്പിടിക്കുന്ന രംഗം സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ദൃശ്യങ്ങൾ ഒരു ദിവസം പിന്നിടുമ്പോൾ 40 ലക്ഷത്തിലധികം പേരാണ് കണ്ടത്. പ്രായമായവർക്ക് സമാധാനത്തോടെ വിശ്രമിക്കേണ്ട കാലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥയെക്കുറിച്ചുമെല്ലാം വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് സങ്കടം രേഖപ്പെടുത്തിയത്.

A post shared by Hussain Mansuri (@iamhussainmansuri)


TAGS: VIRALVIDEO, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY