ഇന്ത്യൻ ട്രെയിനിൽ യാത്ര ചെയ്തതിനെക്കുറിച്ച് വിദേശ വ്‌ളോഗർ പറയുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നിക്ക് മാഡോക്ക് എന്ന വ്‌ളോഗറാണ് അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയത്. വാരണാസിയിൽ നിന്ന് ന്യൂ ജൽപാഗുരിയിലേക്കായിരുന്നു യാത്ര.
എസി കോച്ചിൽ 15 മണിക്കൂർ യാത്ര ചെയ്തു. ആ യാത്ര തന്നെ ഗുരുതരാവസ്ഥയിലാക്കിയെന്നാണ് നിക്ക് മാഡോക്ക് പറയുന്നത്. ആറ് വർഷമായി പല സ്ഥലങ്ങളിൽ യാത്ര ചെയ്തു. എന്നാൽ അതിൽ ഏറ്റവും വൃത്തികെട്ട യാത്ര ഇതായിരുന്നുവെന്നാണ് വ്‌ളോഗർ പറയുന്നത്.
ഇന്ത്യയുടെ സംസ്‌കാരത്തെയും പ്രകൃതിഭംഗിയേയും അദ്ദേഹം പ്രശംസിച്ചു. എന്നാൽ ട്രെയിൻ യാത്ര തികച്ചു അരോചകമാണ്. നെബുലൈസർ ഉപയോഗിക്കുന്ന വീഡിയോയുടെ അടിക്കുറിപ്പായിട്ടാണ് അദ്ദേഹം വിമർശനവുമായെത്തിയത്.
'കേൾക്കൂ, ഞാൻ ഇന്ത്യയെ ആരാധിക്കുന്നു. ദയയുള്ള ആളുകളാണ്. മനോഹരമായ പ്രകൃതിദൃശ്യങ്ങളാൽ സമ്പന്നമാണ്. എന്നാൽ വാരണാസിയിൽ നിന്ന് ന്യൂ ജൽപാഗുരിയിലേക്കുള്ള 15 മണിക്കൂർ ട്രെയിൻ യാത്ര (തേർഡ് ക്ലാസ് എസിയിൽ), എന്റെ ആറ് വർഷത്തെ യാത്രയിൽ ഞാൻ അനുഭവിച്ചതിൽ വച്ച് ഏറ്റവും വൃത്തികെട്ടവയിൽ ഒന്നായിരുന്നു.
മൂന്ന് ദിവസത്തിന് ശേഷം ഭൂട്ടാനിൽ വച്ച് എനിക്ക് ശ്വാസകോശ സംബന്ധമായ അണുബാധ ഉണ്ടെന്ന് കണ്ടെത്തി. ഇപ്പോൾ എന്റെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ട്, പക്ഷേ പൂർണ്ണമായ അസുഖം മാറാൻ സമയമെടുക്കും.''- എന്നാണ് അദ്ദേഹം അടിക്കുറിപ്പായി നൽകിയിരിക്കുന്നത്.
വീഡിയോ വൈറലായതോടെ വ്‌ളോഗറെ വിമർശിച്ചുകൊണ്ട് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. ശ്രദ്ധ ആകർഷിക്കുന്നതിനായി ഇന്ത്യയെ നെഗറ്റീവ് ആയി ചിത്രീകരിക്കുകയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |