ചില നാണയങ്ങളും നോട്ടുകളുമൊക്കെ ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്ന നിരവധിപേരുണ്ട്. ഒരേ അക്കങ്ങൾ വരുന്ന നോട്ടുകൾക്കും ആവശ്യക്കാരേറെയാണ്. അത് സ്വന്തമാക്കാൻ ലക്ഷങ്ങൾ വരെ മുടക്കാൻ ചിലർ തയ്യാറാകും.
അത്തരത്തിൽ വളരെ അപൂർവമായൊരു അഞ്ഞൂറ് രൂപയുടെ നോട്ടാണ് നവമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. എല്ലാ അക്കങ്ങളും ഏഴ് ആണ് എന്നതാണ് ഈ നോട്ടിന്റെ പ്രത്യേകത. റെഡ്ഡിറ്റിൽ ഒരാളാണ് നോട്ട് പങ്കുവച്ചത്.
തനിക്ക് യാദൃശ്ചികമായി ലഭിച്ചതാണ് ഈ അഞ്ഞൂറ് രൂപയെന്നാണ് നോട്ടിനൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നത്. ചിത്രത്തിന്റെ പശ്ചാത്തലം മങ്ങിയിരിക്കുകയാണ്. എന്നിരുന്നാലും ഒരു കടയിൽ നിന്നാണ് അഞ്ഞൂറ് രൂപയുടെ ഈ നോട്ട് എടുത്തതാണെന്നാണ് സൂചന. ഇത് റെഡ്ഡിറ്റിൽ ചിത്രം പോസ്റ്റ് ചെയ്ത വ്യക്തിയുടെ തന്നെ കടയാണോയെന്ന് വ്യക്തമല്ല
നോട്ട് ഒറിജിനലാണെന്ന് തോന്നുമെങ്കിലും, ആവർത്തിച്ചുള്ള ഏഴ് അക്കങ്ങൾ പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇത് യാദൃശ്ചികം മാത്രമായിരിക്കാം, പക്ഷേ ഉടമ നോട്ട് ലേലത്തിൽ വച്ചുകൊണ്ട് പണം സമ്പാദിക്കാൻ ശ്രമിക്കുകയാണ്. ചില ഉപയോക്താക്കൾ നോട്ടിന് 1,500 രൂപ വരെ തരാമെന്ന് പറഞ്ഞിട്ടുണ്ട്.
ആവശ്യക്കാർ ഏറെയുണ്ടെങ്കിലും അഞ്ഞൂറ് രൂപ നോട്ട് മൂന്നിരട്ടി വില കൊടുത്ത് വാങ്ങുന്നത് നഷ്ടമാണെന്ന് നിരവധി പേർ അഭിപ്രായപ്പെടുന്നു. ഈ നോട്ട് അപൂർവമായിരിക്കാം, പക്ഷേ എന്നാൽ ഇതിന് 500 രൂപയുടെ മൂല്യ മാത്രമേ ലഭിക്കുകയുള്ളൂവെന്നും മറിച്ചുവിറ്റാൽ ലാഭം കിട്ടണമെന്നില്ലെന്നൊക്കെയാണ് പലരും പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |