ശ്രീനഗർ: ജമ്മു കാശ്മീരിലെ പൂഞ്ചിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ഗണ്യമായ ശേഖരം കണ്ടെടുത്തു. സുരാങ്കോട്ട് വനങ്ങളിൽ പൊലീസും ഇന്ത്യൻ സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഒളിത്താവളം തകർത്തത്.
മൂന്ന് ഹാൻഡ് ഗ്രനേഡുകൾ, എകെ അസോൾട്ട് റൈഫിളിന്റെ 14 റൗണ്ടുകൾ, ആറ് പിസ്റ്റൾ റൗണ്ടുകൾ തുടങ്ങിയ ആയുധങ്ങളും വെടിക്കോപ്പുകളുമാണ് തകർത്ത ഒളിയിടത്തിൽ നിന്നും കണ്ടെടുത്തത്. ബുധനാഴ്ച വൈകുന്നേരം ഭീകരരുമായി നടന്ന ഏറ്റുമുട്ടലിനെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്. ഭീകരർ കാട്ടിൽ ഒളിച്ചിരുന്നതിനാൽ, സുരക്ഷാ സേന തെരച്ചിൽ തുടരുകയും ഒളിത്താവളം കണ്ടെത്തുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |