SignIn
Kerala Kaumudi Online
Saturday, 02 May 2026 1.56 PM IST

'ചെന്നൈ തോൽക്കാൻ കാരണം നാരങ്ങാ കൂടോത്രം, മന്ത്രം ചൊല്ലി ആരാധകൻ; ബിസിസിഐക്ക് പരാതി നൽകണം'

Increase Font Size Decrease Font Size Print Page
chennai-superkings

കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിൽ ചെന്നൈയ്‌ക്കെതിരെ 10 റൺസിന്റെ വിജയമാണ് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. അവസാന ഓവർ വരെ നീണ്ടുനിന്ന ത്രില്ലർ പോരാട്ടത്തിനൊടുവിൽ ഹൈദരബാദ് ഈ സീസണിലെ നിർണായക വിജയം സ്വന്തമാക്കുകയായിരുന്നു. ഇപ്പോഴിതാ ചെന്നൈയുടെ തോൽവിക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയരുന്ന ചർച്ചകളാണ് കൗതുകമുണർത്തുന്നത്.

ചെന്നൈ കഴിഞ്ഞ മത്സരത്തിൽ തോൽക്കാൻ കാരണം, ആരാധകന്റെ കൂടോത്രമാണെന്നാണ് ചർച്ച. മത്സരത്തിനിടെ ഹൈദരാബാദ് ആരാധകന്റെ വിചിത്രമായ കൈമുദ്രകളും ഭാവങ്ങളും കാണിക്കുന്ന വീഡിയോയാണ് ഈ ചർച്ചയ്ക്ക് കാരണം. ആരാധകന്റെ ഈ പ്രവൃത്തിക്ക് പിന്നാലെ ശിവം ദുബെയുടെ വിക്കറ്റ് വീണു. ആയുഷ് മാത്രയും ഋതുരാജ് ഗെയ്ക് വാദും ചേർന്ന് ചെന്നൈയുടെ സ്‌കോർ 66 എത്തിച്ചപ്പോഴാണ് ആയുഷിന് പരിക്കേൽക്കുന്നതും പുറത്താകുന്നതും. ഗ്യാലറിയിലിരുന്ന് നാരങ്ങയിൽ മന്ത്രങ്ങൾ ചൊല്ലുന്ന ഈ വീഡിയോ വൈറലായതോടെയാണ് ചെന്നൈ ആരാധകർ ഇത് കൂടോത്രമാണെന്ന് ആരോപിക്കുന്നത്.

ചിലർ തമാശരൂപേണ ഇതിനെ ബ്ലാക്ക് മാജിക്ക് എന്ന് വിളിച്ചതോടെയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയത്. വീഡിയോ വൈറലായതോടെ ഒട്ടേറെ പേരാണ് പരിഹാസ രൂപേണയുള്ള കമന്റുമായി എത്തുന്നത്. ഇക്കാര്യത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ബിസിസിഐക്ക് പരാതി നൽകിയെന്ന തരത്തിൽ സോഷ്യൽ മീഡിയ ട്രോളുകളും പ്രത്യക്ഷപ്പെട്ടു. ഇത് വല്ലാത്തൊരു ബ്ലാക്ക് മാജിക്ക് ആയിപ്പോയെന്നാണ് സോഷ്യൽ മീഡിയ കമന്റ് ചെയ്യുന്നത്.

TAGS: NEWS 360, SPORTS, SOCIAL MEDIA, CHENNAI SUPERKINGS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.