SignIn
Kerala Kaumudi Online
Saturday, 02 May 2026 3.32 PM IST

വിവാഹമണ്ഡപത്തിൽ  നിന്ന്  ഇറങ്ങിയോടി  വധു; പിന്നാലെ വൻ ട്വിസ്റ്റ്

Increase Font Size Decrease Font Size Print Page
wedding

ഭോപ്പാൽ: വരണമാല്യം അണിയിക്കുന്നതിനിടെ വിവാഹമണ്ഡപത്തിൽ നിന്ന് ഇറങ്ങിയോടി വധു. മദ്ധ്യപ്രദേശിലെ ചിൻദ്വാരയിലാണ് അതിനാടകീയ സംഭവങ്ങൾ നടന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയരീതിയിൽ പ്രചരിക്കുന്നുണ്ട്. ഏപ്രിൽ 27 രാത്രിയിലായിരുന്നു സംഭവം. യുവതിയുടെ ആൺസുഹൃത്തും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

വരണമാല്യം അണിയിക്കാനുള്ള സമയമായപ്പോൾ യുവതി മണ്ഡപത്തിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാവാതെ കണ്ടുനിന്നവർ ആർത്തുവിളിക്കുന്നതും പിന്നാലെ ഓടുന്നതും ദൃശ്യങ്ങളിൽ കാണാം. വിവാഹത്തിനെത്തിയിരുന്ന ആൺസുഹൃത്തിന് വധു വരണമാല്യം ചർത്തിയതായും റിപ്പോർട്ടുണ്ട്. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തുന്നത്. ഒരു സിനിമ കണ്ടതുപോലെയുണ്ടെന്നാണ് പലരുടെയും അഭിപ്രായം. ചിലർ വധുവിനെ വിമർശിക്കുന്നുണ്ട്.

A post shared by India | Hindustan | Bharat (@ind)


TAGS: BRIDE, VIDEO, VIRAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY