SignIn
Kerala Kaumudi Online
Thursday, 18 June 2026 4.37 AM IST

ചാഞ്ചാട്ടം തുടരുന്നു,​ സ്വർണ്ണവില ഉയർന്നോ ഇടിഞ്ഞോ?​ ഇന്നത്തെ നിരക്ക് അറിയാം

gold-rate


തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ ഇടിവിന് പിന്നാലെ സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 30 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന്റെ ഇന്നത്തെ വില 13835 രൂപയായി. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് കൂടിയത്. ഇതോടെ പവൻ വില 1,10,680 രൂപയായി. രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നു. സ്പോട്ട് ഗോള്‍ഡ് വില 0.1 ശതമാനമാണ് ഉയര്‍ന്നത്. 4,627.63 ഡോളറായാണ് വില ഉയര്‍ന്നത്.

സംസ്ഥാനത്ത് മേയ് മാസത്തിന്റെ തുടക്കത്തിൽ സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയത് ആശ്വാസമായെങ്കിലും വിപണിയെ ഞെട്ടിച്ചുകൊണ്ട് വില വീണ്ടും ഉയരുകയാണ്. വെള്ളിയാഴ്ച വൈകുന്നേരം പവന് 1,09,720 രൂപയിലേക്ക് താഴ്ന്ന വില, രാത്രിയോടെ 1,10,440 രൂപയായി ഉയർന്നിരുന്നു.

പശ്ചിമേഷ്യയിലെ നിലനിൽക്കുന്ന സംഘർഷഭരിതമായ അന്തരീക്ഷമാണ് സ്വർണവില താഴാത്തതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് ആളുകളെ ആകർഷിക്കുന്നു. ഇന്നത്തെ മേഖലയിലെ യുദ്ധസമാനമായ സാഹചര്യത്തിന് അയവുണ്ടായാൽ മാത്രമേ വരും ദിവസങ്ങളിൽ വിലയിൽ കാര്യമായ കുറവ് പ്രതീക്ഷിക്കാൻ സാധിക്കൂ. നിലവിലെ ട്രെൻഡ് തുടരുകയാണെങ്കിൽ വില ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് വിപണി വിലയിരുത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, GOLD RATE, KERALA, GOLD PRICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360