SignIn
Kerala Kaumudi Online
Saturday, 02 May 2026 2.41 PM IST

ഇത്തവണയും കോളടിച്ചത് രണ്ട് മലയാളികള‌ടക്കം നാല് ഇന്ത്യക്കാർക്ക്; അബുദാബി ലോട്ടറിയിൽ നറുക്കെടുപ്പിൽ ജാക്ക്‌പോട്ട്

Increase Font Size Decrease Font Size Print Page
big-ticket

അബുദാബി: പല പ്രവാസികളുടെയും തലവര മാറ്റിയ യുഎഇയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ഭാഗ്യനേട്ടത്തിൽ ഇന്ത്യക്കാർ. ഏപ്രിൽ മാസത്തെ അവസാന വാരത്തിൽ നടത്തിയ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് രണ്ട് മലയാളികളടക്കം നാല് ഇന്ത്യൻ പ്രവാസികൾക്ക് സമ്മാനമടിച്ചത്. 25000 ദിർഹമാണ് (23,72,762 രൂപ) സമ്മാനത്തുക.

കഴിഞ്ഞ 18 വ‌ർഷമായി അബുദാബിയിൽ കസ്റ്റമർ സർവീസ് എക്‌‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന മലയാളിയായ മുഹമ്മദ് ഷഫീക്കാണ് സമ്മാനാർഹരിൽ ഒരാൾ. 38കാരനായ ഷഫീക്ക് സുഹൃത്തുക്കളിൽ നിന്നാണ് ബിഗ് ടിക്കറ്റിനെക്കുറിച്ചറിഞ്ഞത്. സമ്മാനത്തുക കൊണ്ട് ലോണുകൾ അടച്ചുതീർക്കാമെന്ന ആശ്വാസത്തിലാണ് ഷഫീക്ക്.

14 വർഷമായി ദുബായിൽ സ്റ്റോക്ക് കൺട്രോളറായി ജോലി ചെയ്യുന്ന മുഹമ്മദ് സമീർ ആണ് മറ്റൊരു ഭാഗ്യശാലി. എട്ടുവർഷമായി 33കാരനായ സമീർ നറുക്കെടുപ്പിൽ പങ്കെടുക്കുന്നു. എല്ലാപ്രാവശ്യം സംഘം ചേർന്ന് ടിക്കറ്റെടുക്കാറുള്ള സമീർ ഇത്തവണ ഒറ്റയ്ക്ക് ഭാഗ്യം പരീക്ഷിക്കുകയായിരുന്നു. അതിൽ ഭാഗ്യം നേടിയതിന്റെ സന്തോഷത്തിലാണ് സമീർ. സമ്മാനത്തുക കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോകാനായി വിനിയോഗിക്കുമെന്നും സമീർ പങ്കുവച്ചു.

ഓൺലൈനായി ടിക്കറ്റ് വാങ്ങിയതിന് പിന്നാലെ സമ്മാനം തേടിയെത്തിന്റെ സന്തോഷത്തിലാണ് മൂന്നാമത്തെ ഭാഗ്യശാലിയായ അജേഷ് പെരിയക്കോട്ടിൽ ജോർജ്. സമ്മാനത്തുക വിനിയോഗിക്കുന്നതിൽ തീരുമാനമായില്ലെന്ന് അദ്ദേഹം പറയുന്നു. 40 വർഷമായി അബുദാബിയിൽ താമസിക്കുന്ന മലയാളിയായ അബ്ദുൾ ആണ് മറ്റൊരു വിജയി. പത്തുപേർ ചേർന്നാണ് ടിക്കറ്റ് എടുത്തത്.

TAGS: NEWS 360, GULF, GULF NEWS, ABUDHABI BIG TICKET, LOTTERY, EXPATS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.