അഹമ്മദാബാദ്: ഏകദിന ലോകകപ്പിൽ നാളെ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടാനിരിക്കെ മത്സരം ബഹിഷ്‌കരിക്കാൻ ആഹ്വാനവുമായി സമൂഹമാദ്ധ്യമ ഉപഭോക്താക്കൾ. അടുത്തിടെ നടന്ന തീവ്രവാദ ആക്രമണങ്ങളിൽ പാകിസ്ഥാന്റെ പങ്കാളിത്തത്തെ ചൊല്ലിയാണ് ബഹിഷ്‌കരണ ആഹ്വാനം. കഴിഞ്ഞമാസം കാശ്‌മീരിലെ അനന്ദ്‌നാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികരും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് മത്സരത്തിനെതിരെ ആരാധകർ രംഗത്തെത്തുന്നത്.
ലോകകപ്പിനായി ഇന്ത്യയിലെത്തിയ പാകിസ്ഥാന് മികച്ച രീതിയിൽ സ്വീകരണം നൽകിയതും സമൂഹമാദ്ധ്യമങ്ങളിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഐ സി സി ലോകകപ്പിന് ഉദ്ഘാടന ചടങ്ങ് നടത്താതിരിക്കെ ഇന്ത്യ- പാക് മത്സരത്തിന് മുന്നോടിയായി നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സംഗീത പരിപാടി ഉണ്ടാകുമെന്ന് ബി സി സി ഐ അറിയിച്ചതും വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്.
പാക് ടീമിന്റെ ബഹുമാനാർത്ഥം ബി സി സി ഐയും ജയ് ഷായും ചെയ്യുന്ന കാര്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ചില ആരാധകർ കുറ്റപ്പെടുത്തി. അതിർത്തികളിൽ പാകിസ്ഥാൻ പിന്തുണയുള്ള ഭീകരരുമായി ഇന്ത്യൻ സൈനികർ പോരാടുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
What BCCI and Jay Shah have done in the honor of Pakistan team will not be tolerated at all.
— GURMEET 𝕏 (@GURmeetG9) October 13, 2023
Our soldiers are fighting bravely against Pakistan supported terrorists on the border.
#BoycottIndoPakMatch#BoycottIndoPakMatchpic.twitter.com/VvQY8HVP1w
'മത്സരം നമ്മുടെ സൈനികൾക്ക് മുന്നിൽ ഒന്നുമല്ല. ശത്രുക്കൾ എന്നും ശത്രുക്കൾ തന്നെയാണ്. ഇത്തരമൊരു സ്വീകരണം പാകിസ്ഥാനികൾ അർഹിക്കുന്നില്ല'- മറ്റ് ചിലർ അഭിപ്രായപ്പെട്ടു. സംഗീതപരിപാടിയിൽ പാടാനെത്തുന്ന ഗായകരായ ശങ്കർ മഹാദേവൻ, അർജിത്ത് സിംഗ്, സുഖ്‌വീന്ദർ സിംഗ് എന്നിവരെയും ചിലർ വിമർശിച്ചു.
Cricket match is nothing infront of our Soldiers.
— VIKAS DABRIYA (@dabriya_vikas) October 13, 2023
Enemies are always enemy.
Pakistani doesn't deserve this type of welcome.#BoycottIndoPakMatch #INDvsPAK #IndiaVsPakistan #AUSvsSA #INDvPAK #INDvsAFG #INDvAFG #RohitSharma #TrainAccident #ViratKohli #BoycottIndoPakMatch pic.twitter.com/is3V7w8j67
Shame on you @arijitsingh @Shankar_Live and @Sukhwindermusic that you will be singing for the Pakistani for the money 💰 #BoycottIndoPakMatch #BoycottBCCI pic.twitter.com/0p1060nJaF
— Ashish Gurjar 🇮🇳 (@SirAshu2002) October 13, 2023
ഏഴ് വർഷങ്ങൾക്ക് ശേഷമാണ് പാകിസ്ഥാൻ ടീം ക്രിക്കറ്റ് മത്സരത്തിനായി ഇന്ത്യയിലെത്തുന്നത്. 2008ലെ ഏഷ്യാ കപ്പിൽ പങ്കെടുക്കാനാണ് ഇന്ത്യൻ ടീം അവസാനമായി പാകിസ്ഥാനിലേയ്ക്ക് യാത്ര ചെയ്തത്. ഇന്ത്യയിൽ തങ്ങൾക്ക് ലഭിച്ച സ്വീകരണത്തിൽ പാക് ക്യാപ്‌ടൻ ബാബർ അസം നന്ദി പ്രകടിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |