SignIn
Kerala Kaumudi Online
Saturday, 25 April 2026 9.06 AM IST

തകര്‍ത്തടിച്ച് വെങ്കിടേഷ് അയ്യര്‍, രഘുവംശിക്കും ഫിഫ്റ്റി; ഹൈദരാബാദിന് 201 റണ്‍സ് വിജയലക്ഷ്യം

Increase Font Size Decrease Font Size Print Page
ipl-2025

കൊല്‍ക്കത്ത: ഐപിഎല്ലിലെ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളുടെ പോരാട്ടത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ഹൈദരാബാദിന് 201 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടി, ക്യാപ്റ്റന്‍ അന്‍ക്രിഷ് രഘുവംശി, വെങ്കടേഷ് അയ്യര്‍ എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളുടെ ബലത്തിലാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. ഓപ്പണര്‍മാര്‍ ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടതോടെ മികച്ച തുടക്കം എന്ന സ്വപ്‌നം ഈഡനിലും കൊല്‍ക്കത്തയ്ക്ക് അകലെയായി.


ഓപ്പണര്‍മാരായ ക്വന്റണ്‍ ഡി കോക്ക് 1(6) ആണ് ആദ്യം പുറത്തായത്. ടീം സ്‌കോര്‍ 14 റണ്‍സില്‍ എത്തി നില്‍ക്കെ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ സീഷാന്‍ അന്‍സാരിക്ക് ക്യാച്ച് നല്‍കിയാണ് ഡി കോക്കി മടങ്ങിയത്. മോശം ബാറ്റിംഗ് ഫോം തുടരുന്ന സുനില്‍ നരെയ്ന്‍ 7(7) മുഹമ്മദ് ഷമിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹെയ്ന്റിച്ച് ക്ലാസന്‍ പിടിച്ച് പുറത്തായി. മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ അജിങ്ക്യ റഹാനെ 38(27) , അന്‍ക്രിഷ് രഘുവംശി 50(32) സഖ്യം തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റി. 81 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.

അഞ്ചാമനായി ക്രീസിലെത്തിയ വെങ്കിടേഷ് അയ്യര്‍ 29 പന്തുകളില്‍ നിന്ന് ഏഴ് ഫോറും, മൂന്ന് സിക്‌സും സഹിതം 60 റണ്‍സെടുത്താണ് പുറത്തായത്. റിങ്കു സിംഗ് 32*(17)പുറത്താകാതെ നിന്നപ്പോള്‍ ആന്ദ്രെ റസല്‍ അവസാന പന്തില്‍ റണ്ണൗട്ടായി 1(2). ഹൈദരാബാദിന് വേണ്ടി മുഹമ്മദ് ഷമി, പാറ്റ് കമ്മിന്‍സ്, സീഷാന്‍ അന്‍സാരി, ഹര്‍ഷല്‍ പട്ടേല്‍, കാമിന്ദു മെന്‍ഡിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

TAGS: NEWS 360, SPORTS, IPL 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.