ന്യൂഡൽഹി: ഇന്ത്യൻ പ്രിമിയർ ലീഗിൽ 7000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം വിരാട് കൊഹ്‌ലി. ശനിയാഴ്ച ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിലാണ് വിരാട് ഈ നേട്ടത്തിലെത്തിയത്. ഡൽഹിക്കെതിരായ മത്സരത്തിൽ 46 പന്തിൽ നിന്ന് 55 റൺസെടുത്ത വിരാടിന്റെ ആകെ ഐ.പി.എൽ സമ്പാദ്യം 7018 റൺസ് ആയി.
213 മത്സരങ്ങളിൽ നിന്ന് 6536 റൺസ് നേടിയ ശിഖർ ധവാനാണ് ഐ.പി.എൽ റൺവേട്ടയിൽ രണ്ടാം സ്ഥാനത്ത്. 172 മത്സരങ്ങളിൽ നിന്ന് 6189 റൺസ് നേടിയ ഡേവിഡ് വാർണർ മൂന്നാമതും 237 മത്സരങ്ങളിൽ നിന്ന് 6063 റൺസ് നേടിയ രോഹിത് ശർമ നാലാമതുമുണ്ട്.
233 ഐ.പി.എൽ മത്സരങ്ങളിൽ നിന്നാണ് വിരാട് 7000 റണ്‍സിലെത്തിയത്. സീസണിൽ ഇതുവരെ 10 കളികളിൽ നിന്ന് 419 റൺസ് നേടിയ വിരാട് ടോപ് സ്കോററർമാരുടെ പട്ടികയിൽ നാലാം സ്ഥാനത്തുണ്ട്. ഈ സീസണിൽ ഇതുവരെ ഏറ്റവും കൂടുതൽ അർദ്ധ സെഞ്ച്വറി (6)നേടിയ താരവും വിരാടാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |